കവരത്തി: മിനിക്കോയ് പോക്‌സോ കേസ് പ്രതികളായ മൂസ നൂർജഹാൻ ദമ്പതികൾക്ക് ശിക്ഷ ഇരട്ടജീവപര്യന്തം. കവരത്തി സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2016ലാണ് മിനിക്കോയ് പോലീസ് സ്‌റ്റേഷന്‍ പരിധിയിൽ കേസിന് ആസ്പദമായ സംഭവം. പ്രായ പൂർത്തിയാവാത്ത പിഞ്ചോമനകളെ ലൈംഗീകമായി പീഡിപ്പിച്ചു അതിന്റെ ദൃശ്യം ചിത്രീകരിച്ചതാണ് കേസ്. മൂസ തന്റെ ഭാര്യയായ നൂർജഹാന്റെ അറിവോടെയാണ് പീഡന പരമ്പര നടത്തിയത്.
അന്നത്തെ മിനിക്കോയ് പോലീസ് സ്റ്റേഷൻ SHO ശ്രീ അമീർ ബിൻ മുഹമ്മദിന്റെ സമയോചിതമായ ഇടപെടൽ മൂലം വിദേശത്തായിരുന്ന പ്രതിയെ ഇന്ത്യയിൽ എത്തിച്ചു കൊച്ചിയിൽ വെച്ച് നേരിട്ട് പോയി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ ഐ.ടി വകുപ്പുകള്‍ ഒഴിവാക്കിയെങ്കിലും കോടതി ഇരട്ട ജീവപര്യന്തം വിധിക്കുകയായിരുന്നു. നിലവില്‍ കവരത്തി ജയിലിലുള്ള പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക