കവരത്തി: പണ്ടാര ഭൂമിക്ക് നേരെ ലക്ഷദ്വീപ് ഭരണകൂടം കൈവെച്ചു തുടങ്ങി. കവരത്തി ഹെലിപാഡിന് അടുത്തുള്ള സ്വകാര്യ ഭൂമിയിൽ സർക്കാർ ഭൂമിയാണെന്ന് കാണിച്ചു കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചു. പണ്ടാര ഭൂമി പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെ വ്യത്യസ്തമായ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നടക്കുന്നതിനിടെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ശക്തമായ പ്രതിരോധം തീർത്തില്ലെങ്കിൽ കൂടുതൽ ഭൂമികളിൽ ഇതേ രീതി തന്നെ ഭരണകൂടം തുടരുമെന്നാണ് സൂചന.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക