അമിനി: 32-ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് കൊടിയിറങ്ങി. 210 പോയിന്റ് നേടിയ കവരത്തിയാണ് ജേതാക്കൾ. ഇത് കവരത്തിയുടെ തീർച്ചയായ രണ്ടാം കിരീടമാണ്. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ അമിനി ഡെപ്യൂട്ടി കളക്ടറും വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറുമായ പിയൂഷ് മൊഹന്തി ഡാനിക്സ് ട്രോഫി സമ്മാനിച്ചു.

എൽ. എസ്. ജി ചെയർമാൻ സി. രാജേന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ, വിവിധ സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ, അസിസ്റ്റന്റ് ഹെഡ്മാസ്റ്റർമാർ, എൽ. എസ്. ജി ടെക്നിക്കൽ ഡയറക്ടർ, ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ, മെഡിക്കൽ ഓഫീസർ ഇൻ ചാർജ്, ഡി. വൈ. എസ്. പി തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. 32 ആമത് എസ്. എസ്. ജി സെക്രട്ടറി സി.സി.കുന്നി മീറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. എൽ. എസ്. ജി ചെയർമാൻ സ്വാഗതവും, എ.എച്ച്.എം പി.പി കുന്നി നന്ദിയും പറഞ്ഞു.

ആന്ത്രോത്ത് ദ്വീപാണ് രണ്ടാം സ്ഥാനത്തിന് അർഹരായത്. 192 പോയിന്റാണ് ആന്ത്രോത്ത് ദ്വീപ് നേടിയത്. 118 പോയിന്റുമായി ആതിഥേയരായ അമിനി മൂന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു ദ്വീപുകളുടെ പോയിന്റ് ഇപ്രകാരമാണ്.
കടമത്ത് – 114, അഗത്തി – 52, കിൽത്താൻ – 44, കൽപ്പേനി – 43, ചെത്ത്ലാത്ത് – 23, മിനിക്കോയ് – 14, ബിത്ര – 0.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക