ആന്ത്രോത്ത്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ആന്ത്രോത്ത് ദ്വീപിൽ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. “പൗരത്വം ഔദാര്യമല്ല” എന്ന പ്രമേയത്തിൽ എസ്.വൈ.എസ് ആന്ത്രോത്ത് സർക്കിളിന്റെ നേതൃത്വത്തിൽ എസ്.എസ്.എഫ് മേച്ചേരി യൂണിറ്റ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ബേളാപുരം പരിസരത്ത് സമാപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ മൗലികമായ മതേതരത്വിന് വെല്ലുവിളിയായി പാർലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കിയ പൗരത്വ ബില്ല് പിൻലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന അധ്യക്ഷൻ അബ്ദുൽ റഊഫ് ഫൈസി നേതൃത്വം നൽകി. ഇന്ത്യയുടെ മതേതരത്വത്തിന് നേരെ ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്ന ഇത്തരം നറികേടുകൾ കണ്ടില്ലെന്നു നടിക്കാൻ മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരാൾക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക