അന്താരാഷ്ട്ര അറബിക് ദിനം ആചരിച്ചു.

0
1083
കടമത്ത്: കാലിക്കറ്റ് സർവകലാശാലാ കടമത്ത് സി.യു.സി അറബിക് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അറബിക് ദിനം ആചരിച്ചു. പ്രിൻസിപ്പാൾ ശ്രീ.മുഹമ്മദ് ഇർഷാദ് ഉദ്ഘാടനം ചെയ്തു. അറബിക് വിഭാഗം തലവൻ ഡോ.ഷുഐബ്. ടി അധ്യക്ഷത വഹിച്ചു. ഇക്കണോമിക്സ് വിഭാഗം തലവൻ ശ്രീമതി. സാറോമ്മാബി, മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റ് തലവൻ ശ്രീ.മുഹമ്മദ് ഹിദായത്തുള്ള, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് തലവൻ ശ്രീ.യാസർ അറാഫത്ത് സി.സി, അധ്യാപകരായ ശ്രീ.മുഹമ്മദ് മൻസൂർ, ശ്രീ.മുനീർ കെ, ശ്രീ.അഫ്സൽ, ഡോ.മുജീബ്, ഡോ.സറീന, വിദ്യാർഥി യൂണിയൻ ചെയർമാൻ ശ്രീ.മിദ്ലാജ്, സെക്രട്ടറി ശ്രീ.നസറുള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശ്രീമതി.ഷംലയും സംഘവും പ്രാർഥന നിർവഹിച്ചു.അറബിക് അസോസിയേഷൻ സെക്രട്ടറി ശ്രീ.ദുൽകിഫ്ലി സ്വാഗതവും ശ്രീ.മുഹമ്മദ് യാസർ ഖാൻ നന്ദിയും പറഞ്ഞു.
അറബിക് ദിനാചരണത്തോടനുബന്ധിച്ച്  വിവിധ കലാപരിപാടികൾ, എക്സിബിഷൻ, ഭക്ഷ്യമേള എന്നിവ സംഘടിപ്പിച്ചു. മറ്റു വകുപ്പുകളിലെ അധ്യാപകർക്കായി പ്രത്യേക അറബിക് ക്ളാസുകൾ ആരംഭിച്ചു. ആദ്യ ക്ലാസ്സിൽ ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വകുപ്പുകളിലെ അധ്യാപകർ പങ്കെടുത്തു. ക്ലാസിന് ഡോ.ഷുഐബ്, അഫ്സൽ എന്നിവർ നേതൃത്വം നൽകി.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here