ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴരക്കോടി കടന്നു

0
508

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴരക്കോടി കടന്നു .ഇതുവരെ 16,91,772 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി മുപ്പത്തിയേഴ് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു കോടികവിഞ്ഞു. മരണം 1.45 ലക്ഷവും കടന്നു. രോഗമുക്തി നിരക്ക് 95.4 ശതമാനമായി ഉയര്‍ന്നു. ഇത് ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. രോഗമുക്തരായവര്‍ ചികിത്സയിലുള്ളവരുടെ 30 ഇരട്ടിയാണ്. നിലവില്‍ ചികിത്സയിലുള്ളത് 3,06,465 പേരാണ്.

അമേരിക്കയില്‍ 18,077,768 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 323,401പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി അഞ്ചുലക്ഷം പിന്നിട്ടു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here