കൊച്ചി/മലപ്പുറം: കൊച്ചിയിലെ മാളില്‍വച്ചു നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നു മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ യുവാക്കള്‍. നടിയോടു മാപ്പുപറയാന്‍ തയാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവില്‍ പോയതെന്നും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദും ആദിലും പറഞ്ഞു.
ഷോപ്പിംഗ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണു നടിയെ കണ്ടത്. അത് നടിയായിരുന്നോയെന്ന് ഉറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നതു കണ്ടപ്പോഴാണു നടിയാണെന്നുറപ്പിച്ചത്. നടിയാണെന്നു മനസിലായപ്പോള്‍ അവരുടെ അടുത്തെത്തി സംസാരിച്ചു. എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നു ചോദിച്ചപ്പോള്‍ നടിയുടെ സഹോദരി ഗൗരവത്തോടെ മറുപടി പറയുകയായിരുന്നു. അപ്പോള്‍ തന്നെ തിരിച്ചുവന്നെന്നും പ്രതികള്‍ പറഞ്ഞു.
നടിയുടെ പുറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ടു ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല. നടിയോടും കുടുംബത്തോടും ക്ഷമചോദിക്കുന്നുവെന്നും പ്രതികള്‍ പ്രതികരിച്ചു.
യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പ്രതികളെ നടി തിരിച്ചറിഞ്ഞത്. കൊച്ചി മെട്രോയിലാണു പ്രതികള്‍ മാളിലെത്തിയതും തിരിച്ചുപോയതും. മാളിലെത്തിയ പ്രതികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഒരു വിവരവും ഗേറ്റില്‍ നല്‍കിയിരുന്നില്ല. മറ്റൊരു സംഘത്തോടൊപ്പമുള്ളവരെന്ന തോന്നലുണ്ടാക്കി സെക്യൂരിറ്റിയെ കബളിപ്പിച്ച് അകത്തുകടക്കുകയായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക