കവരത്തി: ബിത്ര ദ്വീപ് ഒഴികെയുള്ള വില്ലേജ് ദ്വീപ് പഞ്ചായത്തുകളുടെ കാലാവധി ഈ മാസം പതിനെട്ടിന് പൂർത്തിയായി. ബിത്ര വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെ കാലാവധി അടുത്ത മാസം നാലിന് പൂർത്തിയാവും. ഈ സാഹചര്യത്തിൽ വില്ലേജ് ദ്വീപ് പഞ്ചായത്തുകളുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് അതത് ദ്വീപുകളിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാരെ ചുമതലപ്പെടുത്തി പുതിയ ഉത്തരവായി. നേരത്തെ അതാത് വി.ഡി.പി ചെയർപേഴ്സണും എക്സിക്യൂട്ടീവ് ഓഫീസറും ചേർന്നാണ് ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നത് വരെ ബി.ഡി.ഒയും എക്സിക്യൂട്ടീവ് ഓഫീസറും ചേർന്നാവും ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക. അടുത്ത മാസം നാലിന് കാലാവധി പൂർത്തിയാവുന്ന മുറയ്ക്ക് ബിത്ര ദ്വീപിലും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരാവും ഇനി ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക. പഞ്ചായത്ത് വകുപ്പ് ഡയറക്ടർ രാകേഷ് കുമാർ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക