അപേക്ഷിച്ച മുഴുവൻ ഹാജിമാർക്കും അവസരം. ലക്ഷദ്വീപിൽ നിന്നുള്ള ഹാജിമാർ അറിയേണ്ടതെല്ലാം.

0
1365

കവരത്തി: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് വേണ്ടി ദേശീയ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ അപേക്ഷിച്ചവരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായി. ലക്ഷദ്വീപിൽ നിന്നും അപേക്ഷ സമർപ്പിച്ച 342 പേർക്കും അവസരം ലഭിക്കും. ഏറ്റവും കൂടുതൽ ഹാജിമാർ അപേക്ഷിച്ചിരിക്കുന്നത് അഗത്തി ദ്വീപിൽ നിന്നാണ്. 80 ഹാജിമാരാണ് അഗത്തിയിൽ നിന്നും ഈ വർഷം ഹജ്ജിനു പോവുക.

ഹജ്ജിന് അപേക്ഷിച്ചവരുടെ പണം അടക്കേണ്ടതിന്റെ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.
➡️ അഡ്വാൻസായി അടക്കേണ്ട ആദ്യ ഗഡുവായ 81,000/- രൂപ ഈ മാസം 18 മുതൽ ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കാവുന്നതാണ്. ആദ്യ ഗഡു അടക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ചാം തിയതിയാണ്.
➡️ രണ്ടാത് ഗഡുവായ 1,20,000/- രൂപ മാർച്ച് മാസം 20-ന് മുമ്പായി അടക്കേണ്ടതാണ്. ആദ്യ ഗഡുവും രണ്ടാം ഗഡുവും ഒന്നിച്ച് 2,01,000/- രൂപ ഒന്നിച്ച് അടക്കാൻ താൽപര്യമുള്ളവർക്ക് ഫെബ്രുവരി അഞ്ചിന് മുമ്പ് തന്നെ അടക്കാവുന്നതുമാണ്. www.dweepmalayali.com

പണം ഓൺലൈനായി www.hajcommittee.gov.in എന്ന വെബ്സൈറ്റിലൂടെയോ ബാങ്കുകൾ വഴി ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടുകളിലൂടെയോ അടക്കാം. ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ട് നമ്പറുകൾ.
1. എസ്.ബി.ഐ : 32175020010 FEE TTPE-25
2.യു.ബി.ഐ: 31870201406009 (Haj Account)
എസ്.ബി.ഐ/യു.ബി.ഐ ബാങ്കുകളുടെ ചെക്ക് മുഖേനയും പണം അടക്കാവുന്നതാണ്.
എസ്.ബി.ഐ ബ്രാഞ്ച് സൗകര്യമുള്ള കവരത്തി, മിനിക്കോയ് ദ്വീപുകാർക്ക് മേൽപ്പറഞ്ഞ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. www.dweepmalayali.com

മറ്റു ദ്വീപുകളിലെ ഹാജിമാർക്ക് ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയുടെ സിൻഡിക്കേറ്റ് ബാങ്ക് കവരത്തി ബ്രാഞ്ചിലെ അക്കൗണ്ടായ 99502010003244 എന്ന നമ്പറിൽ ഈ മാസം 31-ന് മുമ്പ് പണം അടക്കേണ്ടതും ഇതിന്റെ കൗണ്ടർ ഫോയിൽ അതാത് ദ്വീപുകളിലുള്ള സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടർ ഓഫീസുകളിൽ ജനുവരി 31-ന് മുമ്പ് സമർപ്പിക്കേണ്ടതുമാണ്. അല്ലാത്ത പക്ഷം ഹജ്ജ് തിരഞ്ഞെടുപ്പ് അസാധുവാക്കുന്നതായിരിക്കും. വിമാന യാത്ര ടെന്റർ പൂർത്തിയായ ശേഷം മൂന്നാം ഗഡുവായി അടക്കേണ്ട തുക എത്രയാണെന്ന് പിന്നീട് അറിയിക്കുന്നതായിരിക്കും. www.dweepmalayali.com

ആദ്യ ഗഡു പൂർണ്ണമായി അടച്ചതിന് ശേഷം അത് തെളിയിക്കുന്ന രേഖകളും, നെഞ്ചിന്റെ എക്സ്റേ, ബ്ലഡ് റിപ്പോർട്ട് എന്നിവയും ഹജ്ജ് കമ്മിറ്റി നിർദേശിച്ചിരിക്കുന്ന മാതൃകയിലുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതാണ്. കൂടാതെ പാസ്പോർട്ടിന്റെ ഒറിജിനൽ, വെള്ള നിറം ബാക്ക് ഗ്രൗണ്ടായുള്ള രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളും അടക്കം ജനുവരി 31-ന് മുമ്പായി മേൽപ്പറഞ്ഞ രേഖകൾ അതാത് ദ്വീപുകളിലുള്ള സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടർ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. www.dweepmalayali.com

വിവിധ ദ്വീപുകളിൽ നിന്നുള്ള ഹാജിമാരുടെ എണ്ണം.
അഗത്തി: 80
ആന്ത്രോത്ത്: 67
കടമം: 45
കവരത്തി: 35
കിൽത്താൻ: 35
കൽപ്പേനി: 32
അമിനി: 25
ചേത്ത്ലാത്ത്: 11
മിനിക്കോയ്: 11
ബിത്ര: 01

www.dweepmalayali.com


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here