കവരത്തി: ലംപി സ്കിൻ രോഗം മൂലം ലക്ഷദ്വീപിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി നീങ്ങുന്നു. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ ലഭ്യമായ മൃഗങ്ങളെ (കന്നുകാലി/എരുമകൾ) അറുക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം 23.01.2023 മുതൽ നീക്കികൊണ്ടുള്ള ഉത്തരവ് വന്നു.
മുൻപ് ലക്ഷദ്വീപ് ദ്വീപുകളിൽ ലംപി സ്കിൻ ഡിസീസ് പൊട്ടിപ്പുറപ്പെട്ടതിനാൽ, ലക്ഷദ്വീപിൽ മൃഗങ്ങളെ അറക്കുന്നതും പുറത്ത് വൻ കരയിൽനിന്ന് നിന്ന് ദ്വീപുകളിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതും നിരോധിച്ചിരുന്നു.

ദ്വീപിൽ മൃഗങ്ങളെ അറക്കാൻ അനുമതി ലഭിച്ചു എങ്കിലും വൻകരയിൽ നിന്ന് ദ്വീപുകളിലേക്ക് കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നീളും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക