കടൽവെള്ളരി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് ലക്ഷദ്വീപ് എംപി യുടെ നിവേദനം

0
1658

ന്യൂഡൽഹി: വംശനാശം സംഭവിക്കാൻ ഇടയുള്ളതും വ്യാപകമായി വേട്ടയാട പെടുന്നതുമായ കടൽവെള്ളരി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ്‌ ഫൈസൽ എം പി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറിന് നിവേദനം നൽകി. ദ്വീപിന്റെ സന്തുലനാവസ്ഥയെ കാര്യമായി ബാധിക്കുന്ന വിഷയമാണെന്നും വലിയ അളവിൽ കടൽ വെള്ളരി വിദേശ രാജ്യങ്ങളിലേക്ക് കടക്കപെടുന്നുണ്ടെന്നും എം പി അറിയിച്ചു. കൊച്ചി, മുബൈ വഴിയാണ് ഇവ വിദേശ രാജ്യങ്ങളിലേയ്ക് കടത്തപ്പെടുന്നത്. ശ്രീലങ്കയിലും ചൈനയിലും കടൽ വെള്ളരി ആവശ്യക്കാർ ഏറെയാണ്. ലക്ഷദ്വീപിലെ സാധാരണ ആൾക്കാരുടെ പ്രധാന വരുമാനം മത്സ്യ മേഖലയെ ആശ്രയിച്ചാണെന്നും, മത്സ്യ തൊഴിലാളികൾക്ക് കോട്ടം തട്ടാത്ത രീതിയിൽ കടൽ വെള്ളരി കടത്തിക്കൊണ്ട് പോകുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും ദ്വീപിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കണമെന്നും എം പി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

കടപ്പാട് : തേജസ്‌ 


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here