കൊച്ചി: ആമസോൺ പ്രൈമിൽ റിലീസായി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ നിരവധി പേരാണ് ദൃശ്യം 2 നെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. സൂപ്പർ താരത്തിന്റെ ആദ്യ ചിത്രം ആഘോഷിക്കാൻ വേറിട്ട പല വവഴികളും ആമസോൺ ചിന്തിച്ചു. ആ ചിന്തയാണ് കറുത്ത കപ്പിലേക്ക് എത്തിയത്.
കാഴ്ചയിൽ കറുത്ത കപ്പ്. ജോർജ് കുട്ടി എന്ന് അതിൽ എഴുതിയിരിക്കുന്നു.മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീർ ഹംസയാണ് ഈ കപ്പിലെ രഹസ്യം പുറത്തു വിടുന്നത്. കറുത്ത കപ്പിൽ ചൂട് ചായ ഒഴിച്ചാൽ കഥ മാറും. കപ്പിന്റെ കറുപ്പ് മാറി ദൃശ്യം രണ്ടിലെ പോസ്റ്ററും വരും മോഹൻലാലും തെളിഞ്ഞു വരും.

കേരളത്തിലെ തെരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലാണ് ആമസോൺ ഈ കപ്പ് എത്തിച്ചിരിക്കുന്നത്. കൊച്ചിയിൽ സമീർ നടത്തുന്ന കോഫി ഷോപ്പുകളിലാണ് ആദ്യം വന്നത്. 10000 പേപ്പർ കപ്പുകളിലാണ് ദൃശ്യത്തിന്റെ അത്ഭുത പോസ്റ്റർ വിരിയുന്നത്.
മോഹൻലാൽ പോലും ഈ കപ്പിന്റെ മാറ്റം കണ്ട് അത്ഭുതപ്പെടുത്തുന്നു. ദൃശ്യം സ്റ്റൈൽ താടിയുമായി നിൽക്കുന്ന ലാൽ. കറുത്ത കപ്പിലേക്ക് ചൂടു വെള്ളം ഒഴിക്കുന്ന സമീർ ഹംസ. കൗതുകത്തോടെ നോക്കുന്ന ലാലും. പതിയെ ചൂടു വെള്ളം വീഴുമ്പോൾ മോഹൻലാലിന്റെ മുഖത്ത് അമ്പരപ്പാണ് ഉണ്ടാകുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക