ഇന്ത്യയിലെ മുസ്ലീംകള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗത്തിന്റെ നവോത്ഥാനം മതിയായ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ സാദ്ധ്യമാകു: ഡോഃ ഫാറൂഖ് നഈമി

0
604

കുവൈത്ത് സിറ്റി : ഇന്ത്യയിലെ മുസ്ലീംകള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗത്തിന്റെ നവോത്ഥാനം മതിയായ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ സാദ്ധ്യമാകു എന്ന് SSF അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോഃ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി പ്രസ്താവിച്ചു. മഹനായ അജ്മീര്‍ ശൈഖ് മുഈനുദ്ദീന്‍ തങ്ങള്‍ അടക്കമുള്ള സൂഫീവര്യന്മാര്‍ കാണിച്ചു തന്നത് മാനവീകതയുടെ മഹിത മാതൃകകള്‍ ആണ് എന്നും അത് കൊണ്ടാണ് ജാതി മത ചിന്തകള്‍ക്ക് അദീതമായി ഇന്നും അജ്മീരിലും മറ്റും അനേകായിരങ്ങള്‍ ഒഴുകി എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് ICF ഫഹാഹീല്‍ സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച അജ്മീര്‍ ഖോജ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഫാറൂഖ് നഈമി.

Advertisement

ഓണ്‍ലൈന്‍ സമ്മേളനത്തില്‍ സെന്‍ട്രല്‍ പ്രസിഡന്റ് സയ്യിദ് സൈദലവി സഖാഫി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കുവൈത്ത് നാഷണല്‍ പസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു. അലവി സഖാഫി തെഞ്ചേരി, അഹമദ് കെ. മാണിയൂര്‍, അബ്ദുള്ള വടകര, ശുകൂര്‍ മൗലവി കൈപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു. എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ദീഖ് സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ പിലാവളപ്പില്‍ നന്ദിയും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here