ന്യൂഡെൽഹി: നീതി ആയോഗ് ഭരണസമിതിയെ പുനഃസംഘടിപ്പിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭരണസമിതിയുടെ പുതിയ ചെയർപേഴ്സൺ. കാബിനറ്റ് സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ഡെൽഹി, പുതുച്ചേരി എന്നിവിടങ്ങളിലേയും മുഖ്യമന്ത്രിമാര്‍ കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളാണ്.
ആൻഡമാൻ, ലഡാക്ക് എന്നിവിടങ്ങളിലെ ലെഫ്റ്റണന്റ് ഗവർണർമാരും ഛണ്ഡീഗഢ്, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഭരണകര്‍ത്താക്കളും സമിതിയിലെ പ്രത്യേക ക്ഷണിതാക്കൾ ആയിരിക്കും. ഇത്തരം മാറ്റങ്ങളുടെ ഭാഗമായാണ് പുനഃസംഘടനയെന്നും വിജ്ഞാപനത്തിലൂടെ കാബിനറ്റ് സെക്രട്ടറിയേറ്റ് വിശദീകരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക