ഭിന്നിപ്പിക്കുന്നവരെ ഒറ്റക്കെട്ടായി ഒറ്റപ്പെടുത്തുക. നമ്മൾ ഒരുമയോടെ മുന്നോട്ട്.

0
577
  • മുഹ്സിൻ.എ.ബി, ആന്ത്രോത്ത്

കുറച്ചു കാലം മുമ്പ് വരെയുള്ള ലക്ഷദ്വീപ് രാഷ്ട്രീയ വിശകലനങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇന്നിന്റെ വിശകലനങ്ങൾ. പട്ടേലിനെപ്പോലുള്ള സ്വാർത്ഥ താൽപര്യ ഭരണകർത്താക്കളുടെ കടന്ന് വരവ് ഇത്തരം കൂട്ടായ ചെറുത്ത് നിൽപ്പുകളെ വരെ ലക്ഷദ്വീപിന്റെ ഭാവി എന്നതിൽ നിന്നും വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കുന്ന തലത്തിലേക്ക് ദ്വീപുകാരെ മാറ്റിച്ചിന്തിപ്പിച്ച് തുടങ്ങിയിരിക്കുന്നു. വല്ലാത്തൊരു ഭയപ്പാടിലേക്ക് സർക്കാർ ജോലിക്കാരെ വരെ കൊണ്ടെത്തിച്ചിരിക്കുന്നു. സംശുദ്ധമായ സ്വതന്ത്ര ചിന്തകൾക്കതീതമായി കൂട്ടായി ലക്ഷദ്വീപ് വികാരം ഉൾക്കൊള്ളുന്ന കൂട്ടായ്മ വളർത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന് ഇത്തരം മാധ്യമങ്ങൾക്ക് വലിയ പ്രസക്തമായ ഉത്തരവാദിത്വമുണ്ട്. അനാവശ്യ ചർച്ചകളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ ഇത്തരം കൂട്ടായ്മകളിലേക്ക് കേന്ദ്രീകരിക്കണം. രാഷ്ടീയമായ ചേരിതിരിവുകൾ നിരത്തി ഭിന്നത വളർത്തുന്നവരെ തിരിച്ചറിഞ്ഞ് തിരുത്താവുന്നവരെ തിരുത്തുകൾ നൽകി മുന്നോട്ട് പോവണം. സമൂഹത്തിന് ആവശ്യമായ ബോധവൽക്കരണം നൽകണം. ഉന്നതരുമായി കൂടിയാലോചിച്ച് ഉചിതമായ നിർദ്ദേശങ്ങൾ ലഭ്യമാക്കണം. യോചിപ്പ് സാധ്യമാണ് എന്ന ബോധം വരുത്തണം. സുഹൃത്ത് വലയങ്ങളിൽ ഇത്തരം ചിന്താഗതികൾ വളർത്തിയെടുക്കാൻ യുവാക്കൾക്ക് ധൈര്യം പകരണം. അതിന് രാഷ്ട്രീയ നേതൃത്വങ്ങൾ നിർബന്ധിതരാവണം. ഇതൊന്നും ഉപദേശങ്ങളല്ല മറിച്ച് എന്റെ വ്യക്തിപരമായ താൽപര്യമാണ്. ഇത്തരത്തിലുള്ള യോചിച്ച ഏത് പ്രവൃത്തനത്തിനും എന്നാലാവുന്നത് ഞാൻ ചെയ്യും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here