ന്യുഡൽഹി: ലക്ഷദ്വീപ് കൽപേനി സ്വദേശിനി ലുബ്‌ന റാം മനോഹർ ലോഹിയാ ഹോസ്പിറ്റൽ നഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 2020 ലാണ് ലുബ്‌ന ആർ.എം.എൽ ൽ ജോലി ആരംഭിക്കുന്നത്. പത്തുവർഷത്തോളമായി ലുബ്ന നഴ്സ് ആയി സേവനം ചെയ്യുകയാണ്.

ആർ.എം.എൽ ഹോസ്പിറ്റലിന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന ബാലറ്റ് ഉപയോഗിച്ചുള്ള യൂണിയൻ ഇലക്ഷൻ ആണ് ഇത്. ജി.എസ്. അരുൺ പ്രസിഡന്റ് ആയും സനൽ കെ. ജോർജ് സെക്രട്ടറിയായും ജോയിൻറ് ട്രഷറർ ആയി സുബിയും തിരഞ്ഞെടുക്കപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക