ആന്ത്രോത്ത്: പെട്രോള്‍, പാചകവാതകം എന്നിവയുടെ ക്ഷാമം മൂലം ആന്ത്രോത്ത് ദ്വീപിൽ അനിശ്ചിതത്വം തുടരുന്നു. പെട്രോളും പാചകവാതക സിലിണ്ടറുകളുടെയും വിതരണം ഈ കഴിഞ്ഞ നാല് ആഴ്ചകളായി തടസപ്പെട്ടിരിക്കുകയാണ്. അവശ്യ സാധനങ്ങളായ ഇവ ലഭിക്കാത്തത് ദ്വീപ് നിവാസികളെ ദുരിതത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
കപ്പൽ-ബാർജ് സർവീസുകളിൽ ഉണ്ടായ മാറ്റങ്ങൾ മൂലം പെട്രോൾ ലഭ്യത കുറഞ്ഞു. കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി റേഷനായി അഞ്ചുമുതൽ 10 ലിറ്റർ വരെ നൽകിയിരുന്ന പെട്രോൾ കഴിഞ്ഞപ്രാവശ്യം രണ്ട് ലിറ്റർ മാത്രമാണ് നൽകിയത്. ഇതോടെ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവയ്ക്ക് നിരത്തിലിറങ്ങാനാവാതെയായി. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപും കൂടുതൽ ജനവാസമുള്ള ദ്വീപുകളിൽ ഒന്നുമാണ് ആന്ത്രോത്ത്. ഇവിടെ ഇപ്പോൾ മുമ്പത്തെക്കാൾ വാഹനങ്ങളുടെ എണ്ണം, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളുടെ എണ്ണം കൂടുതലാണ്. ഇന്ത്യന്‍ ഓയില്‍ കോർപറേഷൻ്റെ പുതിയ പെട്രോൾ പമ്പ് സജ്ജമാണെങ്കിലും പെട്രോൾ വരാത്തതു കൊണ്ട് തുറന്ന് പ്രവർത്തിക്കാൻ ആയിട്ടില്ല.

പെട്രോൾ ക്ഷാമം പോലെ തന്നെ പാചക വാതകത്തിനും രൂക്ഷമായ ക്ഷാമം നേരിടുകയാണ് ഇവിടെ. ഗ്യാസ് വിതരണത്തിനായി കയിഞ്ഞ ഡിസംബർ മാസം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് പോലും തങ്ങളുടെ ആവശ്യത്തിന് വേണ്ട സിലിണ്ടറുകൾ ഇതുവരെ ലഭിച്ചിട്ടില്ല. പെട്രോളിനും എൽ.പി.ജി ക്കും പകരം പച്ചക്കറികളാണ് സോസേറ്റിയിൽ ഇപ്പൊൾ കച്ചവടം നടത്തുന്നത്. ഇതിനെതിരെ ഒറ്റപ്പെട്ട പരാതികൾ ഉയരുന്നുവെങ്കിലും ശക്തമായി പ്രതികരിക്കാനോ പ്രതിഷേധിക്കാനോ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഇതുവരെ തയ്യാറായില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക