കല്‍പേനി: കല്‍പേനിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെയും ബി.ജെ.പി മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. കെ.പി മുത്തുക്കോയയുടെ വീടിനു നേരെയും എന്‍.സി.പി പ്രവര്‍ത്തകരുടെ ആക്രമണം. എൻ സി പി പ്രവർത്തകർ കോൺഗ്രസ് ഓഫീസിന് മുന്നിലെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ഓഫീസിലേക്ക് മണ്ണ് വാരിയെറിയുകയും ചെയ്തു. കോൺഗ്രസ്
പ്രവര്‍ത്തകരെ നേരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് കോൺഗ്രസ് ഓഫീസിനു നേരെ ആക്രമണം ഉണ്ടാകുന്നത്. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്തതിൽ എൻ.സി.പി ക്കാർ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് അക്രമം നടത്തിയത്
ലക്ഷദ്വീപ് ബി.ജെ.പി മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. കെ.പി മുത്തുക്കോയയുടെ വീടിന് നേരെ പടക്കം കത്തിച്ച് എറിയുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക