അഡ്വ.കെ.പി മുത്തുക്കോയയുടെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിൽ കവരത്തി പോലീസിൽ പരാതി നൽകി.

0
326

കവരത്തി: എൻ സി പി പ്രവർത്തകർ വീടിനു നേരെ നടത്തിയ ആക്രമണത്തിൽ ലക്ഷദ്വീപ് ബി.ജെ.പി മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ അഡ്വ.കെ.പി മുത്തുക്കോയ കവരത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കെ.പി മുത്തുകോയയുടെ വീടിന് നേരെ എൻ സി പി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും പടക്കമെറിയുകയും ചെയ്തതിനെതിരെയാണ് മുത്തുക്കോയ കവരത്തി പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.

ലക്ഷദ്വീപ് ബി.ജെ.പി നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഡോ.കോയമ്മക്കോയയും, സിറാജ് കോയയും സംഭവത്തിൽ പ്രതികരണം അറിയിച്ചു. ലോക്കല്‍ പോലീസും ഐ.ആര്‍.ബി സേനയും അക്രമപ്രവര്‍ത്തനങ്ങള്‍ മൗനമായി നോക്കിനില്‍ക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി ആരോപിച്ചു. പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കെ.പി മുത്തുക്കോയയുടെ വീടിന് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ അടിയന്തിരമായി നടപടി എടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. കല്‍പേനി കോണ്‍ഗ്രസ് ഓഫീസിന് നേരെയും എൻ സി പി പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here