കല്‍പേനി: കൽപേനി കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രകോപനം ഉണ്ടാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പരാതി നൽകി എൻ സി പി കൽപേനി യൂണിറ്റ്. കല്‍പേനി സ്റ്റേഷന്‍ ഹൗസ് ഓഫീസർക്കാണ് കല്‍പേനി യൂണിറ്റ് പ്രസിഡന്റ് എം.റഷീദ് ഖാന്‍ പരാതി നല്‍കിയത്.
മുൻ എം പി മുഹമ്മദ് ഫൈസലിന്റെ കേസിൽ ഉണ്ടായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കല്‍പേനി എന്‍.സി.പി യൂണിറ്റ് സംഘടിപ്പിച്ച റാലി കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അന്‍വര്‍ എന്‍.സി.പി പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫ്‌ളക്‌സുമായെത്തി വിധം വെല്ലുവിളി നടത്തി എന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെയും എന്‍.സി.പി പ്രവര്‍ത്തകരുടെയും ഇടപെടല്‍കൊണ്ടാണ് വലിയ ഒരു സംഘര്‍ഷം ഒഴിവായത് എന്നും അൻവറിനെതിരെ കേസ് എടുക്കണമെന്നും പരാതിയിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക