ബി.ജെ.പിയുമായി സഖ്യമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ബി.ജെ.പിയുമായി സഖ്യമോ അവര്‍ക്കു പിന്തുണയോ നല്‍കുന്നില്ലെന്നും പളനിസ്വാമി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനങ്ങള്‍ക്കുമുന്നില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ കേന്ദ്രത്തിന് മൃദുസമീപനമാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം രാമ രാജ്യ രഥയാത്ര തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന ഡി.എം.കെയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം മുഖ്യമന്ത്രി നിരസിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക