കിൽത്താൻ: മൊഹാലി ബോയ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏഴാമത് “മൊഹാലി റോളിങ്ങ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് അടുത്ത മാസം 14-ന് ആരംഭിക്കും. കഴിഞ്ഞ ആറ് വർഷമായി എല്ലാ സീസണിലും മൊഹാലി ക്ലബ്ബ് ടൂർണമെന്റ് സംഘടിപ്പിച്ചു വരികയാണ്. കിൽത്താൻ ദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടൂർണമെന്റ് ആറ് സീസണുകൾ പിന്നിട്ട് ഏഴാം സീസണിലേക്ക് കടക്കുന്നത്.
അവസരങ്ങളുടെ അഭാവം മൂലം പിറകോട്ടടിക്കപ്പെട്ട കിൽത്താനിലെ ക്രിക്കറ്റ് ഇന്ന് കൂടുതൽ ആവേശത്തോടെ തിരിച്ചു വരികയാണ്. മൊഹാലി ക്ലബ്ബ് സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റുകൾ അതിൽ മുഖ്യ പങ്കു വഹിക്കുന്നു.

അടുത്ത മാസം 14-ന് നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് ഏപ്രിൽ പത്തിന് വൈകുന്നേരം 8 മണി വരെ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരമുണ്ട്. ഓരോ ടീമിലും (11+2)=13 അംഗങ്ങളാണ് ഉണ്ടാവേണ്ടത്. 3500/- രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
റീജിയണൽ സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കാനാവുക. മറ്റു ദ്വീപുകളിൽ നിന്നുള്ള ടീമുകൾക്കുള്ള പ്രത്യേക നിബന്ധനകൾ അറിയുന്നതിന് വേണ്ടി ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പർ:
+91 9495 012 679
+91 8330 826 715
+91 9496 817 213
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക