ജെ.ഡി.യു ദേശീയ അധ്യക്ഷൻ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ലക്ഷദ്വീപിലെ നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തും. -ഡോ. സാദിഖ്.

0
633

ന്യൂഡൽഹി: ജെ.ഡി.യു ലക്ഷദ്വീപ് അധ്യക്ഷൻ ഡോ. മുഹമ്മദ് സാദിഖ് ദേശീയ അധ്യക്ഷൻ ശ്രീ. ലല്ലൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. കൂടാതെ ലക്ഷദ്വീപിലെ നിലവിലെ സാഹചര്യങ്ങൾ ദേശീയ അധ്യക്ഷനെ ധരിപ്പിച്ചതായി ഡോ. സാദിഖ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.അമിത്ഷായ്ക്ക് നൽകുന്നതിനായി ജെ.ഡി.യു ലക്ഷദ്വീപ് ഘടകം തയ്യാറാക്കിയ നിവേദനം ശ്രീ. ലല്ലൻ സിങ്ങിന് കൈമാറി. ഇത് അദ്ദേഹം പിന്നീട് അമിത്ഷായ്ക്ക് നേരിട്ട് കൈമാറും.

Advertisement

ലക്ഷദ്വീപിലെ പ്രധാന വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ പാർലമെന്റിലെ ജെ.ഡി.യു അംഗങ്ങൾക്ക് നിർദേശം നൽകി. ഓരോ അംഗങ്ങൾക്കും ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർട്ടി നേതാക്കൾ തയ്യാറാക്കി നൽകുമെന്ന് ഡോ. സാദിഖ് പറഞ്ഞു. ലക്ഷദ്വീപിലെ വിഷയങ്ങൾ ഇനി ജെ.ഡി.യു അംഗങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

JDU National President Sri. Lalan Singh will meet MOH Sri. Amit Shah. Says Dr. Muhammad Sadik.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here