കവരത്തി: ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി ശ്രീ. താരീഖ് അൻവർ, സെക്രട്ടറി ശ്രീ. വിശ്വനാഥൻ തുടങ്ങിയവർ കവരത്തി ദ്വീപിൽ എത്തി. കവരത്തിയിൽ എത്തിയ നേതാക്കളെ എൽ.ടി.സി.സി പ്രസിഡന്റ് അഡ്വ. ഹംദുള്ളാ സഈദിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കോൺഗ്രസ് പ്രസിഡന്റ് ശ്രീമതി. സോണിയ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് നേതാക്കൾ ലക്ഷദ്വീപ് സന്ദർശിക്കുന്നത്. വിവിധ ദ്വീപുകളിൽ സന്ദർശനം നടത്തുന്ന നേതാക്കൾ അതാത് ദ്വീപുകളിലെ ബ്ലോക് കോൺഗ്രസ് കമ്മിറ്റികളുമായി പ്രത്യേകമായി ചർച്ചകൾ നടത്തും. ഓരോ ദ്വീപിലെയും പ്രശ്നങ്ങൾ പ്രത്യേകം പഠിച്ച ശേഷം ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും.

AICC GENERAL SECRETARY TARIQ ANVER VISITS LAKSHADWEEP.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക