കിൽത്താൻ: പതിനാറാം ലോകസഭാ മെമ്പറുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മൾട്ടി പർപ്പസ് ഹാളിന് ലക്ഷദ്വീപ് എം പി പി.പി മുഹമ്മദ് ഫൈസൽ തറക്കല്ലിട്ടു. തുടർന്ന് പഞ്ചായത്ത് സ്റ്റേജിൽ കിൽത്താൻ വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീ.എം.കെ അബ്ദുൽ ഷുക്കൂറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതു വേദിയിൽ മുഹമ്മദ് ഫൈസൽ മുഖ്യ അതിഥിയായി പങ്കെടുത്തു. എം.പി മുഖ്യ പ്രഭാഷണം നടത്തി. കിൽത്താൻ ദ്വീപ് സബ് ഡിവിഷണൽ ഓഫീസർ ശ്രീമതി.കദീശാബി സ്വാഗതവും പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയർ സി.എൻ.ഉക്കാസ് നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക