കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോണിൽ താരമായി ലക്ഷദ്വീപ് സംഘം

0
1674

തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ മത്സരങ്ങളിൽ താരമായി ലക്ഷദ്വീപ് വിദ്യാർഥികൾ. കവരത്തി, ആന്ത്രോത്ത്, കടമത്ത് ദ്വീപുകളിലെ യൂണിവേഴ്സിറ്റി സെന്ററുകളിൽ നിന്നായി 30-ഓളം പേരാണ് ഇന്റർസോൺ മത്സരങ്ങൾക്കായി തൃശൂരിൽ എത്തിയത്. ഉദ്ഘാടന വേദിക്ക് മാറ്റുകൂട്ടി ലക്ഷദ്വീപിന്റെ തനത് കലകളായ ഡോലിപ്പാട്ടും ബാൺടിയ നൃത്തവും അവതരിപ്പിച്ചു.

www.dweepmalayali.com

ശ്രീകൃഷ്ണ കോളേജിൽ എത്തിയ ദ്വീപ് സംഘത്തിന് കോളേജ് പ്രിൻസിപ്പൽ ഡി.ജയപ്രസാദിന്റെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്.

മർഹബാ..മർഹബാ.. എന്ന് തുടങ്ങുന്ന വരികൾക്കൊപ്പം ബാൺടിയ നൃത്തച്ചുവടുകൾ വെച്ചപ്പോൾ സദസ്സിന് അത് ഒരു പുതിയ അനുഭവമായി. മിനിക്കോയ് ദ്വീപിലെ പാരമ്പര്യ കലയായ ബാൺടിയ നൃത്തം ദ്വീപിൽ കപ്പലിറങ്ങുന്നവരെ വരവേൽക്കാനാണ് അവതരിപ്പിച്ചു വരുന്നത്. ലക്ഷദ്വീപിലെ കലകൾ കേരളത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അതിൽ ഏറെ സന്തോഷം ഉണ്ടെന്നും സംഘത്തിലെ അബൂ സാലിഹ് ദ്വീപ് മലയാളിയോട് പറഞ്ഞു. അധ്യാപകരായ സ്മിത.പി.കുമാർ, ദിവ്യ എന്നിവർ സംഘത്തെ നയിക്കുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here