ദുരിതമനുഭവിക്കുന്ന കപ്പൽ ജീവനക്കാർക്ക് ധനസഹായം നൽകണം. -എൽ.ടി.സി.സി

0
799

കവരത്തി: ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കപ്പൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടെറിടോറിയൽ കോൺഗ്രസ് കമ്മിറ്റി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം സമർപ്പിച്ചു. എൽ.ടി.സി.സി പ്രസിഡന്റ് അഡ്വ.ഹംദുള്ള സഈദ് നൽകിയ നിവേദനത്തിൽ കപ്പൽ ജീവനക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ എടുത്തു കാട്ടുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലുള്ള കപ്പലുകളിലും മറ്റ് വിദേശ കപ്പലുകളിലും ജോലി ചെയ്യുന്ന പലർക്കും തിരിച്ചു ജോലിയിൽ പ്രവേശിക്കുന്നതിന് കമ്പനികൾ ആവശ്യപ്പെട്ടെങ്കിലും കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും പ്രത്യേക സാഹചര്യത്തിൽ അവർക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. വർഷത്തിൽ ജോലിയിൽ കഴിയുന്ന ആറ് മാസം മാത്രം വരുമാനം ലഭിക്കുന്ന ഇവർ ഇന്ന് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്.

Advertisement.

ഈ മഹാമാരിയുടെ ഘട്ടത്തിൽ സ്വയം സുരക്ഷ പോലും തൃണവത്കണിച്ചു കൊണ്ട് നമ്മുടെ വിദ്യാർഥികളെയടക്കം നാട്ടിൽ എത്തിക്കുകയും, അവശ്യസാധനങ്ങൾ നാട്ടിൽ എത്തിക്കുകയും ചെയ്യുന്നതിന് നമ്മുടെ കപ്പൽ ജീവനക്കാർ ചെയ്ത പ്രവർത്തനങ്ങൾ വളരെ വലുതാണ്. കൂടാതെ, ലോകത്തിന് മുഴുവൻ വേണ്ട അവശ്യസാധനങ്ങൾ ഓരോ രാജ്യത്തും എത്തിക്കുന്നതിന് വേണ്ടി ജീവൻ പോലും പണയം വെച്ച് സേവനം ചെയ്യുന്നവരാണ് കപ്പൽ ജീവനക്കാർ.

Advertisement.

ദുരിതമനുഭവിക്കുന്ന ചുമട്ടു തൊഴിലാളികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ തുടങ്ങി വിവിധ മേഖലകളിലെ ആളുകൾക്ക് ലക്ഷദ്വീപ് ഭരണകൂടം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ദുരിതമനുഭവിക്കുന്ന കപ്പൽ ജീവനക്കാരെയും അവരുടെ കുടുംബങ്ങളുടെയും ദുരിതാശ്വാസ സഹായത്തിന് അർഹരായവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ആവശ്യമായ ധനസഹായം നൽകണമെന്ന് എൽ.ടി.സി.സി ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here