കടൽവെള്ളരി ഓൺലൈനിൽ വിൽക്കാൻ ശ്രമം; രണ്ട് ലക്ഷദ്വീപ് സ്വദേശികൾ കൊച്ചിയിൽ പിടിയിൽ

0
2716

കോതമംഗലം: ലക്ഷങ്ങൾ വിലമതിക്കുന്ന ഉണങ്ങിയ ‘കടൽവെള്ളരി’യുമായി (സീ കുക്കുംബർ) ലക്ഷദ്വീപ് സ്വദേശികളായ രണ്ടുപേർ വനംവകുപ്പ് വിജിലൻസിന്റെ പിടിയിലായി. ചെത്ലത്ത് ദ്വീപിലെ അബ്ദുൾ റഹ്മാൻ (22), നബീൽ (21) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ഫൈൻ ആർട്സ് ഹാളിന് സമീപത്തുനിന്നാണ് ഇവരെ പിടിച്ചത്. പ്ലാസ്റ്റിക് കവറുകളിലാക്കിയ 14 കിലോഗ്രാം കടൽവെള്ളരിയും പിടിച്ചെടുത്തു.

വനംവകുപ്പിന്റെ പെരുമ്പാവൂർ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ കെ. അൻവറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവർ കടൽവെള്ളരി ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ചത് വനംവകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഡൽഹി സ്വദേശിയായ ഒരാൾക്ക് കിലോയ്ക്ക് 250 ഡോളറിന് കൈമാറാനായി എത്തിയ ഇവരെ വിജിലൻസ് ഉദ്യോഗസ്ഥർ തന്ത്രപൂർവം കെണിയിൽപ്പെടുത്തുകയായിരുന്നു.

കോടനാട് റേഞ്ച് ഓഫീസർക്ക് കൈമാറിയ പ്രതികളെ ബുധനാഴ്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതി ഇവരെ റിമാൻഡ് ചെയ്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here