തിരുവനന്തപുരം/കവരത്തി: സാഗർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിന് പിന്നാലെ വീണ്ടും കടലിൽ ന്യൂനമർദ്ദച്ചുഴി രൂപ കൊള്ളുന്നു. അറബിക്കടലിൽ പടിഞ്ഞാറൻ മേഖലയിൽ ന്യൂനമർദ്ദം രൂപംകൊള്ളുന്നതായും കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറുഭാഗത്തായാണ് ന്യൂനമർദ്ദം ഉണ്ടാുന്നത്.

അതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകുന്നത് ആപത്കരമാണെന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ലക്ഷദ്വീപ് പരിസരത്തും പടിഞ്ഞാറൻ മേഖലയിലും മത്സ്യബന്ധത്തിന് പോകരുതെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. കേരളതീരങ്ങളിൽ തിരമാലകൾ ശക്തിപ്രാപിച്ചേക്കാനും സാധ്യതയുണ്ട്. മഴയും കനക്കുമെന്ന സൂചനകളും കാലാവസ്ഥാ കേന്ദ്രം നൽകുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക