ജനതാദൾ (എസ്) – കോൺഗ്രസ് ചർച്ചയ്ക്കായി കുമാരസ്വാമി ഡൽഹിയിൽ

0
673

സംയുക്ത കക്ഷിയോഗത്തിൽ കോൺഗ്രസിന് 20, ദളിന് 13 എന്നിങ്ങനെയാണു മന്ത്രിസ്ഥാനങ്ങൾ വിഭജിക്കുന്നതിനെ കുറിച്ച് ആലോചന നടന്നതെന്നും വ്യക്തമാക്കി. മന്ത്രിസ്ഥാന ചർച്ചകൾ വിശ്വാസവോട്ടെടുപ്പിനു മുൻപു സജീവമാക്കേണ്ടെന്ന ധാരണയിലാണ് ഇരുകക്ഷികളും. ഇതു ചർച്ച ചെയ്താൽ, അതൃപ്തരെ ബിജെപി റാഞ്ചാനുള്ള സാധ്യത ഏറെയാണ്. കേന്ദ്ര നേതൃത്വവുമായി ഇന്നു നടക്കുന്ന യോഗത്തിൽ രാജരാജേശ്വരി നഗർ, ജയനഗർ ഉപതിരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് – ദൾ സഖ്യ സമവാക്യങ്ങളെ കുറിച്ചും ചർച്ച നടക്കും. രണ്ടു സീറ്റിൽ വിജയിച്ച കുമാരസ്വാമി ചന്നപട്ടണ നിലനിർത്തി, ദളിന്റെ ശക്തികേന്ദ്രമായ രാമനഗര രാജിവയ്ക്കാനാണു സാധ്യത. അങ്ങനെയെങ്കിൽ ഈ സീറ്റിൽ ഭാര്യ അനിത സ്ഥാനാർഥിയാകും. ബോക്സ് രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കു കർണാടക പിസിസി അധ്യക്ഷൻ ഡോ. ജി. പരമേശ്വരയുടെ പേരാണ് ഉയർന്നു വന്നതെന്ന് എച്ച്.ഡി. കുമാരസ്വാമി അറിയിച്ചിരുന്നെങ്കിലും കൂടുതൽ അവകാശവാദങ്ങൾ ഉയരുന്നു. 1കോൺഗ്രസിലെ മുതിർന്ന നേതാവായ ഷാമന്നൂർ ശിവശങ്കരപ്പയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് അഖില ഭാരത വീരശൈവ മഹാസഭ ആവശ്യപ്പെട്ടു. വടക്കൻ കർണാടകയിൽ നിന്നുള്ള ലിംഗായത്ത് നേതാക്കൾക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്നാണ് ഈ മേഖലയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം. അതിനിടെ, രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകാൻ സാധ്യതയുണ്ടെന്നു പരമേശ്വര വ്യക്തമാക്കി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here