നിപ്പാ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘം. ശരീരസ്രവങ്ങളില്‍ക്കൂടിയാണ് നിപ്പാ വൈറസ് പകരുന്നതെന്നും വായുവില്‍ക്കൂടി പകരില്ലെന്നുമുള്ള വിദഗ്ധരുടെയും ആരോഗ്യവകുപ്പിന്‍റെയും അറിയിപ്പുകളെ തള്ളിക്കളയുന്നതാണ് കേന്ദ്ര സംഘത്തിന്‍റെ പുതിയ വിശദീകരണം.
കേന്ദ്രസംഘത്തിന്‍റെ ഈ മുന്നറിയിപ്പോടെ ആശങ്ക വീണ്ടും വര്‍ദ്ധിക്കുകയാണ്. എയിംസില്‍ നിന്നുള്ള വിദഗ്ധസംഘം ചൊവ്വാഴ്ച കോഴിക്കോട്ടെത്തുന്നുണ്ട്. കനത്ത ജാഗ്രതാനിര്‍ദ്ദേശം സംസ്ഥാനത്ത് നല്‍കിയിട്ടുണ്ട്.
പനി ബാധിച്ച് ചികിത്സ തേടുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. നിലവില്‍ കോഴിക്കോട്ട് മാത്രം ഒമ്പത് പേര്‍ നിപ്പ വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക