തിരുപ്പൂര്‍: കൊവിഡ് വൈറസ് വ്യാപനം ആഗോളവിപണിയെ തന്നെ പിടിച്ചുലയ്ക്കുന്ന പശ്ചാത്തലത്തില്‍ വിവിധ ഉത്പാദകര്‍ വ്യാപാരത്തില്‍ പുത്തന്‍ പരീക്ഷണങ്ങളാണ് നടത്തുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വില്പന കുത്തനെ താഴ്ന്നതോടെ ടെക്സ്റ്റൈല്‍ നഗരമായ തമിഴ്നാട്ടിലെ തിരുപ്പൂരിലെ ഉത്പാദകര്‍ പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ബനിയനടക്കമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന തിരുപ്പൂരിലെ ഉത്പാദകര്‍ പുത്തന്‍ ഡിസൈനിലുള്ള മികച്ച തുണി മാസ്കുകളാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്. മാസ്കുകള്‍ തുന്നുക മാത്രമല്ല, ഇവ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും തുടങ്ങിയിരിക്കുകയാണ്.
പരുത്തി, പട്ട്, കമ്ബിളി എന്നിവകൊണ്ട് നിര്‍മ്മിച്ച ശസ്ത്രക്രിയേതര, മെഡിക്കല്‍ ഇതര മാസ്കുകള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിരുപ്പൂരിലെ ടെക്സ്റ്റൈല്‍ വ്യവസായ അസോസിയേഷനുകള്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക