കൊവിഡ് പ്രത്യേക ദുരിതാശ്വാസം നാളെ അക്കൗണ്ടുകളിൽ എത്തും. അനുവദിച്ചിരിക്കുന്നത് നാല് കോടിയോളം രൂപ.

0
593
കവരത്തി: കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദൈനംദിന ജീവിത മാർഗ്ഗങ്ങൾ നിലച്ച ലക്ഷദ്വീപിലെ വിവിധ മേഖലകളിലെ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലക്ഷദ്വീപ് ഭരണകൂടം പ്രഖ്യാപിച്ച പ്രത്യേക ധനസഹായം നാളെ വൈകുന്നേരത്തിന് മുമ്പായി അക്കൗണ്ടുകളിൽ എത്തും. ഓട്ടോ/ടാക്സി ഡ്രൈവർമാർ, ലോഡിംഗ് തൊഴിലാളികൾ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, കടയുടമകൾ തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലാളികൾക്കാണ് ധനസഹായം ലഭിക്കുക. ലോക്ക്ഡൗൺ മൂലം തൊഴിലാളികൾക്ക് അവരുടെ ജോലികളിൽ ഏർപ്പെടാൻ കഴിയാത്തത് മൂലം അവരുടെ വരുമാന മാർഗ്ഗങ്ങൾ നിലച്ച സാഹചര്യത്തിൽ ഒരു കൈത്താങ്ങായാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കുന്നത്.
To advertise here, Whatsapp us.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 3,99,33,300/- (മൂന്ന് കോടി തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി മുപ്പത്തി മുവ്വായിരത്തി മുന്നൂറ്) രൂപയാണ് ദുരിതാശ്വാസമായി അനുവദിച്ചിരിക്കുന്നത്. ഓരോ ദ്വീപിലേയും സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടർ എന്നിവരുടെ അക്കൗണ്ടുകളിൽ നിന്നും തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ദുരിതാശ്വാസ തുക ട്രാൻസ്ഫർ ചെയ്യും. അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടാൽ മാത്രം അത് പ്രത്യേക വിഷയമായി പരിഗണിച്ച് എസ്.ഡി.ഒ/ഡി.സി എന്നിവർ പണമായി തന്നെ കൈമാറും.
ഈ നടപടി ക്രമങ്ങൾ മുഴുവൻ നാളെ വൈകുന്നേരത്തിന് മുമ്പായി ചെയ്തു തീർക്കാനാണ് സെക്രട്ടറിയേറ്റ് അക്കൗണ്ട് ഓഫീസർ ഇറക്കിയ ഉത്തരവിൽ പറയുന്നത്.
ആകെ 7100 അപേക്ഷകളാണ് ദുരിതാശ്വാസ സഹായത്തിനായി ലഭിച്ചത്. ഇതിൽ അഡ്മിനിസ്ട്രേഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന 6343 അപേക്ഷകരെയാണ് ഇപ്പോൾ തിരഞ്ഞടുത്തിരിക്കുന്നത്. ഓരോരുത്തർക്കും ഒരു ദിവസത്തേക്ക് മുന്നൂറ് രൂപ എന്ന നിരക്കിൽ പരമാവധി 6300/- രൂപയാണ് നൽകുന്നത്. നാളെ വൈകീട്ടോടെ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി ആ റിപ്പോർട്ട്  മറ്റന്നാൾ തന്നെ ലക്ഷദ്വീപ് കളക്ടറുടെ മുന്നിൽ അവതരിപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. രണ്ട് ദിവസം കഴിഞ്ഞ് വരുന്ന  പെരുന്നാൾ കൂടി പരിഗണിച്ചാണ് ഈ ഉത്തരവ് പെട്ടെന്ന് പുറപ്പെടുവിച്ചതെന്ന് അക്കൗണ്ട്സ് ഓഫീസർ അറിയിച്ചു.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here