ന്യൂഡൽഹി/കവരത്തി: നാലാമത് അന്താരാഷ്ട്ര യോഗാദിനാചരണം ഇന്ന്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വനഗവേഷണ കേന്ദ്രത്തിൽ അമ്പതിനായിരത്തോളം പേർ പങ്കെടുക്കുന്ന യോഗാഭ്യാസ ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി.
ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലും വിപുലമായ യോഗാദിനാചണം സംഘടിപ്പിച്ചു. കവരത്തിയിൽ നടന്ന ചടങ്ങുകൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ് മേധാവികൾ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. യോഗാ ദിനത്തോടനുബന്ധിച്ച് കവരത്തിയിൽ നടന്ന സൈക്കിൾ റാലി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്തു.

രാജ്യത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിലും ലോകരാജ്യങ്ങളിലും യോഗാദിന പരിപാടികൾ നടക്കുന്നുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ചടങ്ങ്. ഐക്യരാഷ്ട്ര സഭ 2014 ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക