ആന്ത്രോത്ത്: ഇന്നലെ രാവിലെ ആന്ത്രോത്തിൽ എത്തിയ എം.വി കോറൽസ് കപ്പലിലേക്ക് എങ്കേജ് ചെയ്ത ലിവാഉൽ ഫസൽ എന്ന ബോട്ട് കപ്പലിനടുത്ത് വെച്ച് മുങ്ങി. ആളപായമില്ല. മറ്റു ബോട്ടുകളുടെ സമയോജിഥമായ ഇടപെടൽ മൂലം ബോട്ട് കരക്കടുപ്പിക്കാനായി. കപ്പലിൽ നിന്നുള്ള കാർഗോയുമായി കരയിലേക്ക് മടങ്ങുകയായിരുന്ന ബോട്ട് കടൽ രൂക്ഷമായതിനെ തുടർന്ന് വെള്ളം കയറിയത് മൂലം നടുക്കടലിൽ മുങ്ങുകയായിരുന്നു. എം.ജി.എസ്.എസ് സ്കൂളിലേക്ക് വേണ്ടി കൊണ്ടു വന്ന പുസ്തകങ്ങൾ ആയിരുന്നു ബോട്ടിൽ ഇറക്കിയ കാർഗോയിൽ ഭൂരിഭാഗവും.

ജീവനക്കാർ അടക്കം ബോട്ടിൽ ആറു പേർ ഉണ്ടായിരുന്നു. മുങ്ങുന്നത് കണ്ടയുടനെ തന്നെ മറ്റു ബോട്ടുകൾ സംഭവസ്ഥലത്ത് എത്തി ആദ്യം ആളുകളെ രക്ഷിക്കുകയായിരുന്നു. പിന്നീട് അപകടത്തിൽ പെട്ട ലിവാഉൽ ഫസൽ എന്ന ബോട്ട് കെട്ടിവലിച്ച് കരയിലെത്തിച്ചു. കദിയമ്മാട മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ലിവാഉൽ ഫസൽ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക