ചൈന പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കാന്‍ നിര്‍ദേശം, രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിക്കേണ്ട; സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം

0
351

ന്യൂഡെല്‍ഹി: ചൈനയുടെ ഭാഗത്തു നിന്ന് തുടര്‍ പ്രകോപനങ്ങള്‍ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ സേനാ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം. ഇതിന് രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിക്കേണ്ട കാര്യമില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സേനാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

യോഗത്തില്‍ സംയുക്ത സൈനിക മേധാവി രാജ്നാഥ് സിങ്, കര-നാവിക-വ്യോമ സേനാ മേധാവികളും പങ്കെടുത്തു. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലേക്ക് ചൈന കടന്നുകയറിയാല്‍ തിരിച്ചടി നല്‍കാനും അനുവാദം നല്‍കിയിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here