കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താനയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. ആവശ്യമെങ്കിൽ വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നത്.
ലക്ഷദ്വീപ് എസ്എസ്പി ശരത് കുമാർ സിൻഹ ഐപിഎസിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപ് പോലീസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. ലക്ഷദ്വീപ് വിട്ടുപോവരുതെന്ന നിർദേശവും ഐഷയ്ക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഈ നിർദേശം രേഖാമൂലം നൽകിയിട്ടില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക