കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആരോപണം തള്ളി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് സ്വദേശികൾക്ക് ഭക്ഷ്യക്കിറ്റു നൽകാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെ.കെ. നാസിഹാണ് കോടതിയ സമീപിച്ചത്. തുടർന്ന് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാനുള്ള കോടതി നിർദേശത്തിനു നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ലക്ഷദ്വീപ് കലക്ടർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്ര പദ്ധതി പ്രകാരം ദ്വീപിൽ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്. പത്തു ദ്വീപുകളിലും ഭക്ഷണത്തിനു ബുദ്ധിമുട്ടില്ല. അതുകൊണ്ടു തന്നെ കിറ്റ് നൽകേണ്ട സാഹചര്യം നിലനിൽക്കുന്നില്ല. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ സൗജന്യ സേവനം ഉറപ്പാക്കുന്നുണ്ട്. ഗതാഗത സംവിധാനത്തില്‍ സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ പ്രതിസന്ധിക്കിടയിലും ഉപജീവനമാര്‍ഗ്ഗങ്ങള്‍ തടഞ്ഞിരുന്നില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക