കുന്നത്തേരി: പ്രശസ്ത സൂഫിയും ആലുവ കുന്നത്തേരി മദ്രസ നൂറുൽ ഇർഫാൻ അറബിക് കോളേജിൽ ദീർഘ കാലം പ്രിൻസിപ്പാളുമായിരുന്ന ബഹു: സയ്യിദ് ശിഹാബുദ്ദീൻ കോയ തങ്ങളുടെ മൂന്നാമത് ഉറൂസ് മുബാറക് ഇന്ന് ളുഹർ നിസ്കാരാനന്തരം കുന്നത്തേരി മഹ്ളറത്തുൽ ഖാദിരിയ്യയിൽ വെച്ച് നടത്തപ്പെടുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി നടന്നുവന്ന പ്രഭാഷണ പരമ്പര ഇന്നലെ സമാപിച്ചു. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ഖത്തം ദുആ, മൗലിദ് പാരായണം എന്നിവക്ക് പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നൽകും. മഹാനവർകളുടെ ആണ്ടുനേർച്ച ആന്ത്രോത്ത് ദ്വീപ് മഹ്ളറത്തുൽ ഖാദിരിയ്യയിൽ ഇന്നലെ രാത്രി വിപുലമായി തന്നെ സംഘടിപ്പിച്ചു. ആയിരക്കണക്കിന് പേർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക