ഐഫോണിന് ഇന്ത്യയില്‍ വിലക്ക് വന്നേക്കും

0
959

ന്യൂഡല്‍ഹി:  ആപ്പിളി​ന്‍റെ ഐഫോണിന്​ ഇന്ത്യയില്‍ നിരോധനം വന്നേക്കും. സ്​പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ്​ ഐ .ഒ.എസ്​ സ്​റ്റോറില്‍ അനുവദിക്കാത്തതാണ്​ ഐ ഫോണിന് ​ തിരിച്ചടിയായിരിക്കുന്നത്​. ആപ്​ ഐ .ഒ.എസ്​ സ്​റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍ ​മൊബൈല്‍ സേവനദാതാക്കളോട്​ ഐ ഫോണുകള്‍ അവരുടെ നെറ്റ്​വര്‍ക്കില്‍ നിന്ന്​ ഒഴിവാക്കാന്‍ ട്രായ്​ നിര്‍ദേശം നല്‍കിയെന്നാണ്​ റിപ്പോര്‍ട്ട്​.

ഡി.എന്‍.ഡി 2.0 എന്ന ആപിനാണ്​ ​ട്രായ്​ രൂപംകൊടുത്തിരിക്കുന്നത്​. സ്​പാം മെസേജുകളും കോളുകളും തടയുന്നതിനാണ്​ ട്രായ്​ ആപിന്​ രൂപം നല്‍കിയിരിക്കുന്നത്​. എന്നാല്‍ വ്യക്​തികളുടെ കോളുകളും മെസേജുകളും ഇൗ ആപിലുടെ ചോരുമെന്നാണ്​ ആപ്പിളി​ന്‍റെ വാദം. ഇൗ സാഹചര്യത്തില്‍ ഐ .ഒ.എസ്​ സ്​റ്റോറില്‍ ആപിന്​ അനുമതി നല്‍കാനാവില്ലെന്നാണ്​ ആപ്പിള്‍ അറിയിക്കുന്നത്​.

അതേ സമയം, ഗുഗിളി​ന്‍റെ ആപ്​ സ്​റ്റോറായ പ്ലേ സ്​റ്റോറില്‍ പുതിയ ആപിന്​ അനുമതിയുണ്ട്​. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആപിന്​ അനുമതി നല്‍കാത്ത മൊബൈല്‍ ഫോണ്‍ കമ്ബനികള്‍ക്ക്​ നെറ്റ്​വര്‍ക്ക്​ നല്‍കരുതെന്ന്​ സേവനദാതാക്കളോട്​ ട്രായ്​ നിര്‍ദേശിക്കുകയായിരുന്നു. ഇ​തോടെ ആപ്പിള്‍ ഉപയോക്​താകള്‍ക്ക്​ നെറ്റ്​വര്‍ക്ക്​ ലഭിക്കാത്ത സാഹചര്യമാണ്​ ഉണ്ടാവുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here