ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് പൂർണ്ണ പിന്തുണയുമായി ലക്ഷദ്വീപ് ഭരണകൂടം. രാജ്യത്തെ സ്കൂളുകളിലെ കമ്പ്യൂട്ടറിന്റെ ലഭ്യത അടിസ്ഥാനമാക്കിയുള്ള സർവ്വെയിൽ എല്ലാ സ്കൂളുകളിലും കമ്പ്യൂട്ടറുളള ഏക സംസ്ഥാനം/യു.ടി ലക്ഷദ്വീപ് മാത്രം. തത്വത്തിൽ സർക്കാർ സ്കൂളുകൾ മാത്രമുള്ള ലക്ഷദ്വീപിൽ മുൻ എം.പി ആയിരുന്ന പി.പി കോയയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് എല്ലാ സ്കൂളുകളിലും കമ്പ്യൂട്ടറുകൾ ലഭ്യമാക്കിയിരുന്നു. തുടർന്ന് വന്ന ജനപ്രതിനിധികളും ഭരണകൂടവും ഈ മേഖലയിൽ നൽകിയ പരിഗണനയും ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ ശ്രീ. ഫാറൂഖ് ഖാൻ വിദ്യാഭ്യാസ മേഖലക്ക് നൽകുന്ന പ്രാധാന്യവുമാണ് ലക്ഷദ്വീപിനെ ഈ ചരിത്ര നേട്ടം കൈവരിക്കാൻ പ്രാപ്തമാക്കിയത്. ലക്ഷദ്വീപിലെ 100% സ്കൂളുകളിലും കമ്പ്യൂട്ടർ ഉള്ളപ്പോൾ തൊട്ട് പിന്നാലെ 94.5% സ്കൂളുകളിലും കമ്പ്യൂട്ടറുകളുമായി കേരളം രണ്ടാം സ്ഥാനത്തും 83.9 ശതമാനവുമായി ഡൽഹി മൂന്നാം സ്ഥാനത്തുമാണ്.
92.28 ശതമാനം സാക്ഷരത കൈവരിച്ച ലക്ഷദ്വീപ് കമ്പ്യൂട്ടർ സാക്ഷരതയിലും രാജ്യത്തിന് മാതൃകയാവുകയാണ്.
കമ്പ്യൂട്ടർ ഉള്ള സ്കൂളുകളുടെ ശതമാനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം ബീഹാർ ആണ്. ബീഹാറിലെ 9.37 ശതമാനം സ്കൂളുകളിൽ മാത്രമാണ് കമ്പ്യൂട്ടർ ഉള്ളത്. 10.28 ശതമാനവുമായി ജാർകണ്ടും 10.76 ശതമാനവുമായി ആസ്സാമ്മും 11.74 ശതമാനവുമായി മേഘാലയയും 12.67 ശതമാനവുമായി ബെങ്കാളുമാണ് പട്ടികയിൽ പിറകിലുള്ള സംസ്ഥാനങ്ങൾ.
#LakshadweepNo_1
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക