കാക്കനാട്: പട്ടികജാതി വികസന വകുപ്പിന്റെ നൂതനപദ്ധതിയായ അപ്രന്റീസ് നേഴ്സ് നിയമനപദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിൽ ജില്ലാ/ജനറൽ ആശുപത്രികളിൽ 3 പേർ വീതവും താലൂക്ക് ആസ്പത്രികളിൽ ഒരാളെ വീതവുമാണ് പരിശീലനത്തിനായി നിയമിക്കുന്നത്. 2 വർഷത്തേക്കാണ് നിയമനം. പട്ടികജാതിയിൽ പെട്ട പ്ലസ് ടുവിനു സയൻസ് ഗ്രൂപ്പ് പഠിച്ചു ജനറൽ / ബി എസ്‌സി.നഴ്സിംഗ് കോഴ്സ് പാസായവരും കേരളാ നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമാണ് അപേക്ഷിക്കേണ്ടത്. പ്രതിമാസ ഓണറേറിയം 15000 രൂപ. നിശ്ചിതയോഗ്യതയുള്ളവർ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, റെജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 31 ണ് മുൻപായി കാക്കനാട് കലക്ടറേറ്റിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കു ജില്ലാ/ ബ്ലോക്ക് പട്ടികജാതിവികസന ഓഫീസിൽ ബന്ധപ്പെടുക
ഫോൺ: 048424 22256
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക