ന്യൂഡല്‍ഹി: വാല്‍വുള്ള എന്‍95 മാസ്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. വാല്‍വുള്ള മാസ്ക് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നും ഇതൊഴിവാക്കണമെന്നും നിര്‍ദ്ദേശിച്ച് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സംസ്ഥാനങ്ങള്‍ക്കു കത്തു നല്കി.
ശുദ്ധവായു വാല്‍വിലൂടെ ഉള്ളിലെത്തുമെങ്കിലും. മാസ്ക് ധരിക്കുന്നവര്‍ പുറന്തള്ളുന്ന വായു അപകടകരമായേക്കാമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിദഗ്ധ ഉപദേശം പരിഗണിച്ച് ഇത്തരത്തിലുള്ള മാസ്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

കോവിഡ് ബാധിതരായവര്‍ ഇത്തരം മാസ്ക് ധരിച്ചാല്‍ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. പുറന്തള്ളുന്ന വായു ശുദ്ധീകരിക്കാന്‍ വാല്‍വിനു കഴിയില്ല. സുരക്ഷിത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇത്തരം മാസ്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. മറ്റുള്ളവര്‍ സാധാരണ മാസ്ക്കാണ് ഉപയോഗിക്കേണ്ടത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക