തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 54 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 528 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇങ്ങനെയുള്ള 34 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ മരണമടഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 700ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം-151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57,ആലപ്പുഴ-പാലക്കാട് 46, പത്തനംതിട്ട-കാസര്‍ഗോഡ് 40, കോഴിക്കോട്-കോട്ടയം 39, തൃശൂര്‍ 19, വയനാട് 17 എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്ക്.
17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. മലപ്പുറത്ത് 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് 23നകം 742 ഫസ്റ്റ് ലൈന്‍ സെന്ററുകള്‍ സജ്ജമാക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 8227 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 984 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്ബിളുകളാണ് പരിശോധിച്ചത്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 353 ആയതായും മുഖ്യമന്ത്രി അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക