വൻകരയിലുള്ള ദ്വീപുകാർക്ക് നാടണയാം. ചെറിയ മാറ്റങ്ങളുമായി SOP പരിഷ്കരിച്ചു. പുതുക്കിയ നിബന്ധനകൾ ഇങ്ങനെ.

0
1457
കവരത്തി: കേരളത്തിൽ കൊവിഡ് രൂക്ഷമാവുകയും ലക്ഷദ്വീപ് സ്വദേശികളായവർക്ക് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്വന്തം നാടുകളിൽ എത്തുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ഉത്തരവ് പുതുക്കിയ മാനദണ്ഡങ്ങളോടെ വീണ്ടും നിലവിൽ വന്നു. ഇതു പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇന്ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട കപ്പലിൽ ദ്വീപുകാരായ യാത്രക്കാർ യാത്ര തിരിച്ചു. ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ ഉൾപ്പെടെ താമസിച്ചിരുന്ന ചിലർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് SOP പുതുക്കി ഉത്തരവിറക്കിയത്. ഉത്തരവിന്റെ പൂർണ്ണ രൂപം താഴെ ചേർക്കുന്നു.
  1. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവർ കേരള മെഡിക്കൽ ടീം നിർദേശിക്കുന്ന ചികിത്സയ്ക്ക് വിധേയമാവണം.
  2. പോസിറ്റീവായ രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവർ (Primary Contacts) വീണ്ടും കൊച്ചിയിൽ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം കൊവിഡ് ടെസ്റ്റിന് വിധേയമാവുകയും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷം നാട്ടിലേക്ക് പോകാവുന്നതും, നാട്ടിൽ എത്തിയ ശേഷം വീണ്ടും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കുകയും വേണം.
  3. കൊവിഡ് രോഗികളുമായി പരോക്ഷമായി ബന്ധപ്പെട്ടവർ ( Secondary Contacts) കൊച്ചിയിൽ 7 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം കൊവിഡ് ടെസ്റ്റിന് വിധേയമാവുകയും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷം നാട്ടിലേക്ക് പോകാവുന്നതും, നാട്ടിൽ എത്തിയ ശേഷം വീണ്ടും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കുകയും വേണം.
  4. കൊവിഡ് രോഗികളുമായി നേരിട്ടോ, പരോക്ഷമായോ ബന്ധപ്പെട്ടിട്ടില്ലാത്ത എല്ലാവർക്കും നിലവിലെ SOP അനുസരിച്ച് കൊവിഡ് ടെസ്റ്റിന് വിധേയമായി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷം നാട്ടിലേക്ക് പോകാവുന്നതും, നാട്ടിൽ എത്തിയ ശേഷം 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കുകയും വേണം.
  5. നിലവിൽ കേരളത്തിലുള്ള ദ്വീപുകാർ കൊവിഡ് രോഗികളുമായി നേരിട്ടോ, പരോക്ഷമായോ ബന്ധപ്പെട്ടിട്ടണ്ടോ എന്ന് താഴെ പറയുന്ന കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനിക്കുന്നതാണ്. ചെയർമാൻ: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കൊച്ചി മെമ്പർമാർ: മെഡിക്കൽ ഓഫീസർ ഇൻചാർജ്, കൊച്ചി സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസർ.
  6. കൊച്ചിയിൽ ക്വാറന്റൈനിൽ കഴിയുന്ന ആർക്കെങ്കിലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് ക്വാറന്റൈൻ കേന്ദ്രം അണുവിമുക്തമാക്കുന്നതാണ്.
  7. വിദേശത്ത് നിന്ന് വരുന്നവരെയും, ചികിത്സയ്ക്കായി എത്തിയ രോഗികളെയും, ഇത് രണ്ടുമല്ലാത്തവരെയും പ്രത്യേകമായി വേർതിരിച്ച് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതാണ്.
ലക്ഷദ്വീപിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ +91 9447 047 799 എന്ന വാഡ്സാപ്പ് നമ്പറിലോ, kochiao123@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ കൊച്ചിയിലെ  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ബന്ധപ്പെട്ട് ക്വാറന്റൈൻ സൗകര്യം ഉറപ്പു വരുത്തേണ്ടതും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നിർദേശം അനുസരിച്ച് കൊവിഡ് ടെസ്റ്റിന് വിധേയമാവേണ്ടതുമാണ്.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here