കൊച്ചി: ദേശീയ പതാക തലതിരിച്ചു പിടിച്ച് അപമാനിച്ച കേസിൽ ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ജനറല്‍ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിമിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.രണ്ടാള്‍ ജാമ്യവും അമ്പതിനായിരം രൂപയുമാണ് ജാമ്യ വ്യവസ്ഥിതി. കൂടാതെ അന്വേഷണത്തിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാവാതിരിക്കുകയോ ചെയ്യുന്ന പക്ഷം അന്വേഷണ ഉദ്യോഗസ്ഥന് അധികാരപരിധിയിലുള്ള കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ഹര്‍ ഘര്‍ തിരംഗ’ യുടെ ഭാഗമായാണ് കാസിം ദേശീയ പതാക ഉയര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ കാസിം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വലിയ വിമർശനങ്ങൾ നേരിടുകയും കവരത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
1971 ലെ ദേശിയ ചിഹ്നങ്ങളെ അപമാനിക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പ് 2 പ്രകാരം മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കുന്ന വകുപ്പിലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
ഹരജിക്കാരന് അഞ്ച് ക്രിമിനല്‍ കേസുകളില്‍ പങ്കുണ്ടെന്നും ആരോപിക്കപെടുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്ക്യൂഷന്‍ വാദിച്ചു. എന്നാൽ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഓഗസ്റ്റ് 29ന് രാവിലെ 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും അന്ന് തന്നെ ചോദ്യം ചെയ്യലിന് വിധേയനാകണമെന്നുമുള്ള കർശന ഉപാദികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൾ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതോടെ എച്ച്.കെ മുഹമ്മദ് കാസിം ദ്വീപ് മലയാളിയിലൂടെ ക്ഷമാപണം നടത്തിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക