കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ ആകാം, സെപ്റ്റംബർ രണ്ട് വരെ അപേക്ഷിക്കാം.

0
578

കേന്ദ്ര സർവീസിലേക്ക് എസ്എസ്‌സി നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്‌ട്സ്) പരീക്ഷയ്ക്കു സെപ്റ്റംബർ രണ്ടിനു രാത്രി 11 വരെ അപേക്ഷിക്കാം. https://ssc.nic.in

സ്ത്രീകൾക്കും അവസരം. ഒഴിവുകളുടെ എണ്ണം പിന്നീട്.

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ), സെൻട്രൽ പിഡബ്ല്യുഡി, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, സെൻട്രൽ വാട്ടർ കമ്മിഷൻ, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് (നേവൽ), ഫറാക്കാ ബറാജ് പ്രോജക്ട്, മിലിറ്ററി എൻജിനീയർ സർവീസസ്, നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ, മിനിസ്ട്രി ഓഫ് പോർട്സ്, ഷിപ്പിങ് ആൻഡ് വാട്ടർവേയ്സ് (ആൻഡമാൻ, ലക്ഷദ്വീപ്, ഹാർബർ വർക്സ്) എന്നിവിടങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയാണ്. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലേക്ക് പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി.

സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിൽ ബിടെക്, ഡിപ്ലോമ യോഗ്യതയുള്ളവർക്കും ഓട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാവുന്ന തസ്തികകളുണ്ട്. യോഗ്യതാ, പ്രായപരിധി വിശദാംശങ്ങൾ സൈറ്റിൽ.

  • ശമ്പളം: 35,400-1,12,400 രൂപ.
  • ഫീസ്: 100 രൂപ. വനിതകൾ/ എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർ/ വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല.
  • രണ്ടു പേപ്പറുകളുള്ള എഴുത്തുപരീക്ഷയുണ്ട്. പേപ്പർ–1 കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ; പേപ്പർ–2 ഡിസ്ക്രിപ്റ്റീവ്. ബിആർഒയിലേക്ക് അപേക്ഷിക്കുന്നവർക്ക് നിശ്ചിത ശാരീരിക യോഗ്യതയുണ്ടായിരിക്കണം. കായികക്ഷമതാ പരീക്ഷയുമുണ്ട്.
  • പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here