
ഇന്ത്യൻ കോസ്റ്റ് ഗാർഡ്അസിസ്റ്റന്റ് കമൻഡാന്റ് 01/2019 ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ജനറൽഡ്യൂട്ടി ഓഫീസർ, പൈലറ്റ്, എൻജിനിയർ തസ്തികകളിലേക്കാണ് നിയമനം. അസിസ്റ്റന്റ് കമൻഡാന്റ് റാങ്കിലുള്ളഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തസ്തികയിലായിരിക്കും നിയമനം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുംബൈ, കോൽക്കത്ത, ചെന്നൈ, നോയിഡ എന്നിവിടങ്ങളിൽ വച്ചായിരിക്കും പ്രാഥമിക തെരഞ്ഞെടുപ്പ്.
ഓരോ തസ്തികയ്ക്കും വേണ്ട യോഗ്യത, പ്രായപരിധി.
1. ജനറൽഡ്യൂട്ടി (പുരുഷൻ), ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 60 ശതമാനംമാർക്കോടെ പ്ലസ്ടു. ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദം. 1-07-1995 നും 30-06-1999നും ഇടയിൽ (രണ്ടുതീയതികളും ഉൾപ്പെടെ) ജനിച്ചവർ മാത്രം അപേക്ഷിച്ചാൽ മതി.
2. ജനറൽഡ്യൂട്ടി- പൈലറ്റ്, നാവിഗേറ്റർ/ഒബ്സേർവർ(പുരുഷൻമാർ)-ഫിസിക്സ്, കെമിസ്ട്രിഎന്നിവയിൽ 55 ശതമാനം മാർക്കോടെ പ്ലസ്ടു. 60 ശതമാനം മാർക്കോടെ ഫിസിക്സ്/ മാത്തമാറ്റിക്സ്ബിഎസ്സി
01-07-1994 നും 30-06-1999 നും ഇടയിൽ (രണ്ടുതീയതികളും ഉൾപ്പെടെ) ജനിച്ചവർ മാത്രം അപേക്ഷിച്ചാൽ മതി.
3. ടെക്നിക്കൽ ബ്രാഞ്ച്-പുരുഷൻമാർ (മെക്കാനിക്കൽ, ഇലക്ട്രിൽ)-നേവൽ ആർക്കിടെക്ചർ/ മെക്കാനിക്കൽ/ മറൈൻ/ഓട്ടോമോട്ടീവ്/ മെക്കാട്രോണിക്സ്/ഇൻഡസ്ട്രിയൽ/ പ്രൊഡക്ഷൻ/ മെറ്റലർജി/ ഡിസൈൻ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ പവർഎൻജിനിയറിംഗ്/ പവർ ഇലക്ട്രോണിക്സ്ബ്രാഞ്ചുകളിൽ 55 ശതമാനം മാർക്കോടെ ബിഇ/ബിടെക്ബിരുദം.
ഫിസിക്സിലും മാത്തമാറ്റിക്സിലും 60 ശതമാനംമാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ 60 ശതമാനംമാർക്കോടെ ത്രിവത്സര ഡിപ്ലോമ. 01-07-1995 നും 30-06-1998 നും ഇടയിൽ ജനിച്ചവർ മാത്രംഅപേക്ഷിച്ചാൽ മതി (രണ്ടു തീയതികളും ഉൾപ്പെടെ).
അപേക്ഷിക്കേണ്ടവിധം- www.joincoa stguard.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിശദമായ വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ രണ്ട് പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.
പരീക്ഷാകേന്ദ്രത്തിലെത്തുമ്പോൾ പ്രിന്റൗട്ടിൽ ഫോട്ടോയും ഒപ്പും രേഖപ്പെടുത്തി ഹാജരാക്കേണ്ടതാണ്.
ഒരുപ്രിന്റൗട്ടിനൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. ഡോക്യുമെന്റ്വേരിഫിക്കേഷനായി ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക