മാനേജർ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) വിവിധ സോണുകളിൽ മാനേജരുടെ ഒഴിവുണ്ട്. ജനറൽ, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനിയറിങ്, ഹിന്ദി വിഭാഗങ്ങളിലാണ് അവസരം. കേരളം, ലക്ഷദ്വീപ് എന്നിവ ഉൾപ്പെടുന്ന സൗത്ത് സോണിൽ 16 ഒഴിവുണ്ട്. പ്രായ പരിധി: മാനേജർ: 28, മാനേജർ (ഹിന്ദി): 35. ജനറൽ, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരെ തുടക്കത്തിൽ മാനേജ്മെന്റ് ട്രെയിനിയായാണ് നിയമിക്കുക. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://fci.gov.in/ അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 26. നോൺ എക്സിക്യൂട്ടീവ് എഫ്സിഐയിൽ നോൺ എക്സിക്യൂട്ടീവ് തസ്തികളിലേക്ക് അപേക്ഷിക്കാം. കേരളം, ലക്ഷദ്വീപ് എന്നിവ ഉൾപ്പെടുന്ന സൗത്ത് സോണിൽ 989 ഒഴിവുണ്ട്. ജൂനിയർ എൻജിനിയർ, അസിസ്റ്റന്റ് ഗ്രേഡ്, സ്റ്റെനോഗ്രാഫർ തസ്തികളിലാണ് അവസരം. ജൂനിയർ എൻജിനിയർ(സിവിൽ എൻജിനിയറിങ്)–-5, സ്റ്റെനോഗ്രാഫർ (ഗ്രേഡ്)–- II –-8, അസിസ്റ്റന്റ് ഗ്രേഡ് III ജനറൽ –-155, അക്കൗണ്ട്സ്–-107, ടെക്നിക്കൽ–-257, ഡിപ്പോ–-435. ഹിന്ദി–-22 എന്നിങ്ങനെയാണ് ഒഴിവ്. വിശദ വിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും www.fci.gov.in കാണുക. അവസാന തീയതി: ഒക്ടോബർ 5.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക