കവരത്തി: എൻ.സി.പിയുടെ ലക്ഷദ്വീപ് സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കവരത്തിയിൽ നടക്കും. സമ്മേളനത്തിനായി വിവിധ ദ്വീപുകളിൽ നിന്നുള്ള പ്രതിനിധികൾ ഇന്ന് കവരത്തിയിൽ എത്തി. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന് വേണ്ടി പാർട്ടി പ്രവർത്തകരെ സജ്ജമാക്കുകയാണ് സമ്മേളനം കൊണ്ട് ലക്ഷ്യം വെക്കുന്നത്. പൊതു തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ സമ്മേളനത്തിൽ പ്രഖ്യാപിക്കും.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഓരോ ദ്വീപിലെയും കമ്മിറ്റികളുടെ അഭിപ്രായങ്ങൾ നാളെ നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും. ശേഷം കമ്മിറ്റിയിൽ വച്ച് സ്ഥാനാർത്ഥി ആരെന്ന് തീരുമാനിക്കും. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം നാളെ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ച് പാർട്ടി പ്രസിഡന്റ് ശ്രീ.അബ്ദുൽ മുത്തലിബ് പ്രഖ്യാപിക്കും. www.dweepmalayali.com

വീണ്ടും പി.പി.മുഹമ്മദ് ഫൈസൽ തന്നെ സ്ഥാനാർത്ഥിയാവും എന്നാണ് പാർട്ടി നേതാക്കൾ നൽകുന്ന സൂചന. ഫൈസലിനെ തന്നെ മത്സരിപ്പിക്കണം എന്നാണ് പൊതുവെ പാർട്ടിക്കുള്ളിലെ വികാരം. ഇതിന് മിക്കവാറും യൂണിറ്റ് കമ്മറ്റികളുടെ പിന്തുണയുണ്ടെന്നാണ് അറിയുന്നത്. ഫൈസലിനെ മത്സരിപ്പിക്കുന്നത് വിജയ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പൊതു വികാരം. ഇത് നാളെ നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക